കോഴഞ്ചേരി മാര്‍ത്തോമാ വില്ല തോമസ് മാത്യുവിന്റെ (റോയി) ഭാര്യ നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേതരായ കുറുപ്പശേരില്‍ റോക്കി സണ്ണിയുടേയും, അമ്മ സണ്ണിയുടേയും മകളാണ്.
സെന്റ് ജോസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി അംഗമാണ്. ദീര്‍ഘകാലം ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടി നയാക് ആശുപത്രി അഡ്‌മിനിസ്‌ട്രേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു . ബീന മാമ്പിള്ളി സഹോദരിയാണ്.
മക്കള്‍: സ്റ്റീഫന്‍ തോമസ്, ജോഷ്വാ തോമസ്.
സംസ്‌കാര ശുശ്രൂഷ ജനുവരി 25നു ശനിയാഴ്‌ച സെന്റ് ജോസ് എംഒസിയിലും തുടര്‍ന്ന് സംസ്‌കാരം ഗത്‌സമന സെമിത്തേരിയിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബീന മാമ്പിള്ളി (914 582 6955).