• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് അരലക്ഷം

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു പിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തിൽ. 49,900 രൂപയുടെ കണ്ണടയാണു സ്പീക്കർ വാങ്ങിയത്. കണ്ണടയുടെ വില സർക്കാരിൽനിന്നു കൈപ്പറ്റി. നിയമസഭാ സെക്രട്ടേറിയറ്റിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു സ്പീക്കറുടെ കണ്ണടയുടെ വില പുറത്തുവന്നത്. 45,000 രൂപയാണു കണ്ണടയുടെ ലെൻസിന്റെ വില.

സര്‍ക്കാര്‍ ചിലവ് ചുരുക്കലിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിനിടെയാണ് മെഡിക്കല്‍ റീ ഇമ്പേഴ്‌സിന്റെ പേരില്‍ അരലക്ഷം രൂപ കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ കൈപ്പറ്റിയിരിക്കുന്നത്. കൈപ്പറ്റിയ തുകയില്‍ കണ്ണടയുടെ ഫ്രെയിമിന് 4900 രൂപയും ലെന്‍സിനായി 45,000 രൂപയുമാണ് സ്പീക്കര്‍ ചിലവാക്കിയത്. 

നേരത്തേ, കണ്ണടയ്ക്കായി മന്ത്രി കെ.കെ. ശൈലജ 28,800 രൂപ കൈപ്പറ്റിയത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ കണ്ണടക്കടയിൽനിന്നാണു മന്ത്രി കഴിഞ്ഞ ഫെബ്രുവരി 15നു കണ്ണട വാങ്ങിയത്. ണ്ണിന് കാര്യമായ കുഴപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിനു പകരം വിലയേറിയ നല്ല ലെൻസ് വാങ്ങുന്നതാണ് നല്ലതെന്നു ഡോക്ടർ പറഞ്ഞതിനാലാണ് വാങ്ങിയതെന്നും മന്ത്രി പിന്നീടും വിശദീകരിച്ചിരുന്നു.

Top