ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയ്ക്ക് ഇന്ത്യയില്‍ പ്രതിപക്ഷത്തിന് വിശ്വാസമില്ല. ഇന്ത്യയെ രാജ്യാന്തചര സ്ഥാപനങ്ങള്‍ക്ക് വിശ്വാസമുണ്ട് പക്ഷെ പ്രതിപക്ഷത്തിനില്ല. കോണ്‍ഗ്രസിന് സ്വയം വിശ്വാസമില്ല. 2024-ല്‍ എങ്കിലും നിങ്ങള്‍ക്ക് ആത്മവിശ്വാസം വരാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കാം.- പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തില്‍ മറുപടി പറയവെ പറഞ്ഞു.
പ്രത്യേക അധികാരം ഉണ്ടെന്ന് കരുതിയവര്‍ക്കാണ് എല്ലാത്തിലും അവിശ്വാസമാണ്. രാജ്യത്തെ സംബന്ധിച്ച വിഷയങ്ങളും ചിലര്‍ക്ക് കുട്ടിക്കളിയാണെന്നും മോദി പറഞ്ഞു. നമ്മുക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് നാം സംസാരിക്കാന്‍ നില്‍ക്കരുത്. നമ്മുക്ക് ഇടപെടാന്‍ പറ്റാത്ത കാര്യങ്ങളില്‍ നാം തൊടാന്‍ നില്‍ക്കരുതെന്നും അദേദഹം പറഞ്ഞു.
അവിശ്വാസപ്രമേയം ജനാധിപത്യത്തിന്റെ കരുത്താണ് കാണിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. നിഷേധ രാഷ്ട്രീയമാണ് ഇപ്പോള്‍ പ്രകടമായത്. മോദിയെ മാറ്റൂ എന്ന അഹങ്കാരം പ്രകടമായി. തന്നെ പിടിച്ച് എണീപ്പിക്കാന്‍ രാഹുല്‍ ശ്രമിച്ചു. സീറ്റിലിരിക്കാന്‍ ചിലര്‍ക്ക് തിടുക്കമായി
125 കോടി ജനങ്ങളാണ് എണീപ്പിക്കുകയും ഇരുത്തുകയും ചെയ്യുന്നത്. -മോദി പറഞ്ഞു.