• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഉടമകള്‍ ഇടയുന്നു, പൂരത്തിന്‌ ആനകളെ നല്‍കില്ലെന്ന്‌

ഇടയുന്നത്‌ ആന ഉടമകള്‍. തെച്ചിക്കോട്ട്‌്‌ രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച്‌ തൃശൂര്‍ പൂരത്തിന്‌ ആനകളെ നല്‍കില്ലെന്നാണ്‌ ഉടമകളുടെ നിലപാട്‌. ക്ഷേത്രോല്‍സവങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാമ്‌ ഇവരുടെ നിലപാട്‌.

ശനിയാഴ്‌ച മുതല്‍ ഒരു പൊതുപരിപാടിക്കും ആനകളെ നല്‍കില്ലെന്നും ഉടമകള്‍ അറിയിച്ചു. കൊമ്പന്‍ തെച്ചിക്കോട്ട്‌്‌ രാമചന്ദ്രന്റെ വിലക്ക്‌ നീക്കണമെന്ന്‌ ആവശ്യപ്പെട്ടാണു തീരുമാനം. വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയാണ്‌ തെച്ചിക്കോട്ടു രാമചന്ദ്രന്റെ വിലക്കിനു പിന്നിലെന്നും ഉടമകള്‍ ആരോപിച്ചു. എന്നാല്‍ ആന ഉടമകളുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നു മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിന്‌ തിരുവമ്പാടി, പാറമേക്കാവ്‌ ദേവസ്വങ്ങള്‍ക്കു നിര്‍ദേശം നല്‍കി. പൂരത്തിന്‌ ഒരു ചടങ്ങില്‍ മാത്രമാണ്‌ തെച്ചിക്കോട്ട്‌ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്‌. ഇതിന്‌ അനുവാദം തേടിയുള്ള ഹര്‍ജി ഹൈക്കോടതി 10നു പരിഗണിക്കും. പ്രശ്‌നപരിഹാരത്തിന്‌ ആരുമായും ചര്‍ച്ചയ്‌ക്ക്‌ തയാറാണ്‌. ആനയുടമകള്‍ തീരുമാനം പിന്‍വലിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഒരു ആനയെയും വിലക്കിയിട്ടില്ലെന്നു വനം മന്ത്രി കെ. രാജു പ്രതികരിച്ചു. ആരോഗ്യത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കി. ഈ റിപ്പോര്‍ട്ടാണു മുഖ്യവനപാലകന്‍ കലക്ടര്‍ക്കു നല്‍കിയതെന്നും മന്ത്രി പറഞ്ഞു. അപകട സാധ്യത ഒഴിവാക്കുകയാണു ലക്ഷ്യം. ക്ഷേത്രാചാരങ്ങളില്‍ വകുപ്പ്‌ ഇടപെടില്ല. കലക്ടര്‍ അധ്യക്ഷയായ സമിതിക്കു തീരുമാനിക്കാമെന്നും മന്ത്രി കെ. രാജു പറഞ്ഞു.

Top