പത്തനംതിട്ട: വൈദികരുടെ ലൈംഗിക പീഡനത്തിനിരയായ വീട്ടമ്മയെ അപമാനിച്ച് കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്ഗീസിെന്റ യു ട്യൂബ് വിഡിയോ പോസ്റ്റ്. വീട്ടമ്മക്ക് സ്വഭാവദൂഷ്യമുണ്ട്, താന്‍ ഒളിവിലല്ല തുടങ്ങിയ കാര്യങ്ങളാണ് വിഡിയോയിലൂടെ പറയുന്നത്. വിവാദമായതോടെ യു ട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോ പിന്‍വലിച്ചു.
എബ്രഹാം വര്‍ഗീസ് തന്നെ നേരിട്ട് പറയുന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചിരുന്നത്. ഒരുമാസമായി ഒാര്‍ത്തഡോക്സ് ൈവദികരുമായി ബന്ധപ്പെട്ട അപവാദങ്ങളെ സംബന്ധിച്ച വിശദീകരണമാണ് ഇവിടെ നല്‍കുന്നത് എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഇൗ പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ താന്‍ കേരളം വിട്ടുപോയതാണ്. പെണ്‍കുട്ടി ആരോപിക്കുന്ന 16 വയസ്സില്‍ കോട്ടയം സെമിനാരിയില്‍ രണ്ടാം വര്‍ഷ വൈദിക വിദ്യാര്‍ഥിയാണ്.
പരാതിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളില്‍ വൈദികന് ഒളിവിലാണ് എന്നും മറ്റുമുള്ള തീര്‍ത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് വരുന്നത്. തുടര്‍ന്നാണ് വീട്ടമ്മക്ക് സ്വഭാവദൂഷ്യമുണ്ടെന്നും മറ്റുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്.