ചിക്കാഗോ: നോബൽ പ്രൈസ് ജേതാവും കെമിസ്ട്രി പ്രൊഫസറുമായ ഇ-ഇച്ചി നേഗിഷുരോയുടെ ഭാര്യ സുമൈർ നെജിഷി ഇന്ദ്യനാകു സമീപമുള്ള റോക്ക് ഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തി (മാർച്ച് 13 ).ഇവർ വാഹനത്തിനു സമീപം ആണ് മൃതുദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച ആണ് ഇരുവരെയും കാണാതായത് .
82 വയസ്സുള്ള പ്രൊഫസറും ഭാര്യയും (80 ) വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെടുകയായിരുന്നു വാഹനം ഡിച്ചിൽ തട്ടി നിൽകുകുയായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
വാഹനം നിന്നതോടെ സഹായത്തിനു വേണ്ടി പ്രൊഫസർ പുറത്തേക്കിറങ്ങി , കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഭാര്യയായും അദ്ദേഹത്തെ അന്വേഷിച്ചു പുറപ്പെട്ടു .പാർക്കിൻസൺസ് രോഗവും മാനസിക അസ്വാസ്ഥതയും ഉള്ള ഇവരുടെ മരണം സ്വാഭാവികം ആണെന്ന് ഷെരീഫിന്റെ ഓഫീസിൽ നിന്നു അറിയിച്ചത് .മൃതദേഹം കണ്ടെത്തിയത്തിനു സമീപം ഉള്ള റോഡിൽ അലഞ്ഞു നടക്കുകയായിരുന്ന പ്രൊഫസറെ പിന്നീട് അടുത്തുള്ള ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
ഇൻഡ്യാനയിലെ വെസ്റ്റ് ലഷ്യട്ടിൽ താമസിച്ചിരുന്ന ഇവരെ കണ്ടെത്തിയത് ൨൦൦ മൈൽ അകലെ ഉള്ള റോക്ക് ഫോർഡിൽ ആരുന്നു .
2010 ഇൽ കെമിസ്ട്രി നോബൽ സമ്മാനം ലഭിച്ച ഇദ്ദേഹം ജപ്പാൻ വംശജൻ കാർബൺ അറ്റത്തെ കുറിച്ച് ഉള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തെ നോബൽ സമ്മാനത്തിന് അർഹനാക്കിയത് തന്റെ നേട്ടത്തിന് പുറകിൽ പ്രവർത്തിചഇരുന്ന പ്രേരകശക്തി ഭാര്യ ആയിരുന്നു എന്ന് പ്രൊഫസർ വെളിപ്പെടുത്തിയിരുന്നു.