തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഒരുക്കാനാണ് പൊലീസിന്റെ പദ്ധതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ നോഡല്‍ സൈബര്‍ സെല്‍ രൂപീകരിക്കുകയും ചെയ്‌തു. സുപ്രീം കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് രൂപീകരണം.
സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോ എ.ഡി.ജി.പി സെല്ലിന്റെ നോഡല്‍ ഓഫീസറായിരിക്കും. എസ്.സി.ആര്‍.ബി എസ്.പി, തിരുവനന്തപുരം സിറ്റി ഡി.സി.ആര്‍.ബി അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരെ നോഡല്‍ ഓഫിസറെ സഹായിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് നേരത്തെ www.cyberpolice.gov.in കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ 155260 എന്ന ഹെല്‍പ് ലൈന്‍ നമ്ബരും ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ഐ.ടി നിയമ പ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികളും നോഡല്‍ സെല്‍ സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.