നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് ഇ സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ ഹരികൃഷ്‌ണന്‍ നമ്പൂതിരിയാണ് ഇ സേവനകേന്ദ്രം ഉദ്‌ഘാടനം ചെയ്‌തത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഇ സേവന കേന്ദ്രത്തില്‍നിന്നും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി.
ജനറല്‍ മാനേജര്‍ ഡി ജഗദീഷ്, റിക്രൂട്ട്‌മെന്‍റ് മാനേജര്‍ അജിത് കോളശ്ശേരി, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്‍ വി മത്തായി, ഹോം ആതന്‍റിക്കേഷന്‍ ഓഫിസര്‍ വി എസ് ഗീതാകുമാരി, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് മാനേജര്‍ നിഷ ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലൂടെ ലഭ്യമാകുന്ന വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിറ്റിപി, പ്രിന്‍റിങ്, സ്‌കാനിങ്, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഇനി ഇവിടെ ലഭ്യമാകും.