സോൾ ∙ ദക്ഷിണ കൊറിയയിൽ ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് (30). കൊറിയൻ യുദ്ധത്തിനുശേഷം ഇതാദ്യമാണു കിം കുടുംബാംഗം ദക്ഷിണ കൊറിയ സന്ദർശിക്കുന്നത്.
ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങില്‍ ഇരു കൊറിയന്‍ ടീമുകള്‍ ഒറ്റ കൊടിക്ക് കീഴില്‍ അണി നിരക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരകൊറിയ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഒളിമ്പിക്‌സിന് അയക്കുമെന്നും അറിയിച്ചിരുന്നു. ഉത്തരകൊറിയന്‍ സെറിമോണിയല്‍ തലവന്‍ കിം ജോങ് നാമാണ് പങ്കെടുക്കക. ഇയാള്‍ക്കൊപ്പമാണ് കിമ്മിന്റെ സഹോദരിയും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോങ്ങിന്റെ സന്ദർശനം യുഎസിന് അതൃപ്തിയുണ്ടാക്കിയേക്കും. യുഎസിന്റെ കരിമ്പട്ടികയിലുള്ള വ്യക്തിയാണു കിം യോ ജോങ്. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പങ്കെടുക്കുന്നുണ്ട്. ഇന്നലെ ടോക്കിയോയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തിയശേഷം പെൻസ് പറഞ്ഞത്, ഉത്തര കൊറിയയ്ക്കു മേൽ കനത്ത ഉപരോധങ്ങൾ വരുന്നുവെന്നാണ്. ഉത്തര കൊറിയക്കാരുമായി വേദി പങ്കിടാൻ പെൻസിനു താൽപര്യമുണ്ടാകില്ലെന്നാണു സൂചനകൾ.