മുംബൈ: കോടതി അയയ്ക്കുന്ന നോട്ടീസുകള്‍ കൈപ്പറ്റാതെ കോടതിയെ വഞ്ചിക്കുന്നവര്‍ക്ക് നോട്ടീസ് വാട്‌സാപ്പിലൂടെ അയയ്ക്കാമെന്ന് കോടതി. ഇവര്‍ ഇത് കണ്ടിട്ടുണ്ടോയെന്ന് വാട്‌സാപ്പ് സംവിധാനത്തിലൂടെ അറിയാന്‍ കഴിയും. നോട്ടീസ് കൈപ്പറ്റാതിരിക്കുന്നവര്‍ക്ക് വാട്‌സാപ്പിലൂടെ നോട്ടീസ് അയച്ചാലും മതിയെന്ന് കോടതി. നോട്ടീസ് അവര്‍ കണ്ടതായി മനസിലാക്കിയാല്‍ ഇവര്‍ നോട്ടീസ് കൈപ്പറ്റിയതിന് തുല്യമാണെന്നും
മുംബൈ ഹൈക്കോടതി പറഞ്ഞു.
വാട്‌സാപ്പിലൂടെ പിഡിഎഫ് ഫയലായിയാകും നോട്ടീസ് അയയ്ക്കുക. നിരവധി പേരാണ് പോസ്റ്റില്‍ അയയ്ക്കുന്ന നോട്ടീസ് കൈപ്പറ്റാതെ കോടതിയെ പറ്റിക്കുന്നത്. ഇതിന് ഏറ്റവും ഉത്തമമായ വഴിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. മുംബൈ ഹൈക്കോടതിയില്‍ ഒരു കേസ് പരിഗണിക്കവെ കോടതി നോട്ടീസ് കൈപ്പറ്റാതിരുന്ന പ്രതിയെ കുടുക്കാന്‍ അഭിഭാഷകര്‍ തന്നെയാണ് കോടതിയില്‍ ഈ വഴി അവതരിപ്പിച്ചത്.