ലണ്ടന്‍: അട്ടിമറിക്കാരനായെത്തിയ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് നൊവാക് ദ്യോകോവിച്ചിന് പുരുഷ വിംബ്ള്‍ഡണ്‍ കിരീടം. ഏകപക്ഷീയമായ മത്സരത്തില്‍ 6-2, 6-2, 7-6 സ്കോറിന് ജയിച്ചാണ് സെര്‍ബിയന്‍ താരം കിരീടം ചൂടിയത്. ദ്യോകോവിച്ചിെന്റ 13ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. വിംബ്ള്‍ഡണില്‍ നാലാം തവണയാണ് സെര്‍ബിയന്‍ താരം മുത്തമിടുന്നത്. ഇതിനുമുമ്ബ് 2011, 2014, 2015 വര്‍ഷങ്ങളിലായിരുന്നു താരത്തിെന്റ കിരീടധാരണം.
സെന്റര്‍കോര്‍ട്ടിലെ ഇതിഹാസം റോജര്‍ ഫെഡററെ ക്വാര്‍ട്ടറിലും മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ ജോണ്‍ ഇസ്നറിനെ സെമിയിലും േതാല്‍പിച്ചായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം കന്നി ഫൈനല്‍ പോരാട്ടത്തിനിറങ്ങിയത്. ആദ്യ രണ്ടു സെറ്റിലും േതാറ്റതിനുശേഷം നടകീയമായി തിരിച്ചുവന്നാണ് ഇരു മത്സരങ്ങളിലും ജയിച്ചിരുന്നത്. എന്നാല്‍, ദ്യോകോവിച്ചിനുമുന്നില്‍ ആന്ഡേഴ്സണ് ഒന്നും ചെയ്യാനായില്ല. 6-2, 6-2 സ്കോറിന് ആദ്യ സെറ്റ് ദ്യോേകാവിച് അനായാസം പിടിച്ചെടുത്തു. ഒടുവില്‍ മൂന്നാം സെറ്റ് ആന്ഡേഴ്സണ് അല്‍പം പൊരുതിയെങ്കിലും ടൈംബ്രേക്കറില്‍ സെറ്റ് പിടിച്ചെടുത്ത് സെര്‍ബിയന്‍ താരം കിരീടം ചൂടി.