കോട്ടയം: പ്രശസ്ത അപസർപ്പക നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. മറിയാമ്മയാണ് ഭാര്യ. സീനു, ജമീല എന്നിവർ മറ്റു മക്കളാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് കോട്ടയം സിഎസ്‌ഐ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. 1967 ല്‍ കല്ലാര്‍കുട്ടി സ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ മനോരാജ്യം വാരികയില്‍ ചുവന്ന മനുഷ്യന്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് കോട്ടയം പുഷ്പനാഥ് അറിയപ്പെട്ടു തുടങ്ങിയത്.
ഗന്ധര്‍വ്വയാമം, മന്ത്രമോഹിനി, നീലക്കണ്ണുകള്‍, സിംഹം, കര്‍ദ്ദിനാളിന്റെ മരണം,നെപ്പോളിയന്റെ പ്രതിമ, ഡ്രാക്കുളക്കോട്ട, യക്ഷിക്കാവ്,രാജ്‌കോട്ടിലെ നിധി,മര്‍ഡര്‍ ഗാങ്ങ്, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍,ദി ബ്ലെയ്ഡ്,ബ്രഹ്മരക്ഷസ്സ്, ഡൈനോസറസ്, ടൊര്‍ണാഡോ,ദേവയക്ഷി,ദി മര്‍ഡര്‍,മോണാലിസയുടെ ഘാതകന്‍,തുരങ്കത്തിലെ സുന്ദരി, നാഗച്ചിലങ്ക,നാഗമാണിക്യം,ഡെവിള്‍,നിഴലില്ലാത്ത മനുഷ്യന്‍,ലേഡീസ് ഹോസ്റ്റലിലെ ഭീകരന്‍,റെഡ് റോബ്,ഡയല്‍ 0003,ഡെവിള്‍സ് കോര്‍ണര്‍,പാരലല്‍ റോഡ്,ലെവല്‍ ക്രോസ്,ഡ്രാക്കുളയുടെ അങ്കി,ഹിറ്റ്‌ലറുടെ തലയോട്,സന്ധ്യാരാഗം,തിമൂറിന്റെ തലയോട് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത നോവലുകളാണ്.