ന്യൂയോർക്ക്: കേരളത്തിൽ എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്കു നേരെ സാമൂഹ്യവിരുദ്ധർ നടത്തുന്ന ആക്രമണങ്ങളിൽ ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.
നവംബർ 17നു അസോസിയേഷൻ സെന്ററിൽ പ്രസിഡന്റ് കരുണാകരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ചട്ടന്പി സ്വാമികളുടെ പ്രതിമ തകർത്തതിലും ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നിലപാട് എടുക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. ിൃശ2018ിീ്26ിൈ.ഷുഴ
റിപ്പോർട്ട്: ജയപ്രകാശ് നായർ