ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു അഞ്ചാം തീയതി മുതല്‍ നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി പ്രകാരം ഹൈക്കോടതി പണിമുടക്ക് സ്റ്റേ ചെയ്തു. തുടര്‍ന്നാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യു.എന്‍.എ സംസ്ഥാന യോഗം തീരുമാനിച്ചത്.
മാര്‍ച്ച് ആറ് മുതല്‍ സംസ്ഥാന വ്യാപകമായി 62,000 നഴ്‌സുമാരാണ് അവധിയെടുത്ത് പ്രതിഷേധിക്കുക. സര്‍ക്കാര്‍ തീരുമാനിച്ചിരുന്ന പ്രകാരം 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 10-നായിരുന്നു സമരത്തെ തുടര്‍ന്ന് നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 20,000 ആക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇത് പല ആശുപത്രികളും നടപ്പിലാക്കിയില്ല.
അതിനിടെ, നഴ്സുമാരുമായി സർക്കാർ നാളെ ചർച്ച നടത്തും. രാവിലെ 11ന് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ സംഘടനാപ്രതിനിധികളുമായാണു ചർച്ച.