തിരുവനന്തപുരം: നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്ബളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച് 31-ന് മുമ്ബ് പുറപ്പെടുവിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
സര്‍ക്കാര്‍ മുമ്പ് ഉറപ്പ് നല്‍കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് ഈ മാസം 31ന് മുമ്പ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇവരുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി സര്‍ക്കാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ എടുത്ത തീരുമാനപ്രകാരമാണ് വേതനപരിഷ്കരണം നടപ്പാക്കുന്നത്. ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ പ്രശ്നം പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ 6-ന് ചൊവ്വാഴ്ച സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മിനിമം വേജസ് കമ്മിറ്റി ചൊവ്വാഴ്ച തന്നെ യോഗം ചേര്‍ന്നു വേതന പരിഷ്കരണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും