കോഴിക്കോട് : നിപാ രോഗികളെ പരിചരിച്ച രണ്ടു നഴ്‌സുമാരെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും പിരിച്ചു വിട്ടു. ഒരു വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്തു വന്നിരുന്നവരാണ് ഇവര്‍.
ബന്ധുക്കള്‍ പോലും അടുത്തെത്താന്‍ ഭയക്കുന്ന നിപയെന്ന മഹാ വിപത്തിന് ഇരയായവരെ അടുത്തിരുന്ന പരിചരിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അഭിനന്ദിക്കേണ്ട സമയത്താണ് ഒരു ആശുപത്രിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു ക്രൂരത ഉണ്ടായിരിക്കുന്നത്.
രോഗികള്‍ക്കുള്ള ബെഡിന്റെ അടിസ്ഥാനത്തിലാണ് നഴസുമാര്‍ക്ക് ഇതുവരെ ശമ്ബളം നല്‍കിയിരുന്നത്. നേരത്തെ 800 ബെഡ്ഡ് എന്നായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതു 495 ആയി ചുരുക്കി നഴ്‌സുമാരുടെ ശമ്ബളം വെട്ടിക്കുറക്കാനാണ് ശ്രമിക്കുന്നത്.
അതേസമയം, പുതുക്കിയ ശമ്ബളം ഇതുവരെ ഇവിടെ ആര്‍ക്കും നല്‍കിയിട്ടില്ല. രോഗികളെ പരിചരിക്കാന്‍ വേണ്ട വൈദഗ്ധ്യമില്ലെന്നു പറഞ്ഞാണ് നിപ്പാ രോഗികളെ ശുശ്രൂശിച്ച നഴ്‌സുമാരെ പരിച്ചുവിട്ടതെങ്കില്‍ എന്തുകൊണ്ടാണ് ഇത്ര മികവില്ലാത്ത നഴ്‌സുമാരെ നിപ്പാ പോലുള്ള രോഗികളെ പരിചരിക്കാന്‍ നിയോഗിച്ചതെന്ന് യുനൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ ചോദിക്കുന്നു. നഴ്‌സുമാര്‍ക്ക് നേരെയുണ്ടായിട്ടുള്ള ഈ ക്രൂരതയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.