• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 8 ശനിയാഴ്ച. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും  വലിയഓണഘോഷങ്ങളിൽ  ഒന്നായ  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം  സെപ്റ്റംബർ 8  ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ അതിവിപുലമായ  രീതിയിൽ നടത്തുന്നു.    ന്യൂ റോഷലിൽ ഉള്ള    ആൽബർട്ട് ലിണാർഡ്  സ്‌കൂളില്‍ വെച്ചാണ്‌ (25  Gerada Ln , New Rochelle , NY 10804 ) ആണ് ഓണഘോഷം ഒരുക്കിയിരിക്കു ന്നത്.

 

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും, അമേരിക്കയിലെ മറ്റ്  പ്രമുഖ  കലാകാരന്മാരുടെയും  കലാകാരികളുടെയും ഡാൻസ് പ്രോഗ്രാമുകൾ,  ഗാനമേള ,മിമിക്രി   തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന കലാപരിപാടികൾ ആണ് അണിയിച്ചു ഒരുക്കിയിട്ട്ള്ളത്.

 

 വെസ്റ്റചെറ്ററിന്റെ ഓണത്തിൽ പങ്കെടുക്കുവാൻ വേണ്ടി മാത്രം പ്രിസിദ്ധ സിനിമാനടൻ ജയരാജ് വാര്യർ അമേരിക്കയിൽ എത്തുന്നു . അദ്ദേഹം വിവിധ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് നമ്മളിൽ ഒരാളായി നമ്മോടൊപ്പം ഓണാഘോഷത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നതാണ്.

 

 വെസ്റ്ചെസ്റ്ററിന്റെ ഓണം നാട്ടിലെ കൃത്രിമങ്ങളില്‍ നിന്നും തിരിക്കുകളില്‍ നിന്നും ഇറങ്ങി നടന്ന് പ്രവാസിയുടെ സ്‌നേഹകൂട്ടായ്മകളില്‍, ആഘോഷങ്ങളില്‍ നാട്ടിലേക്കാളേറെ മനോഹാരിതയാര്‍ജ്ജിക്കുന്നു. ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ വെസ്റ്ചെസ്റ്ററിന്റെ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും അമേരിക്കയിൽ എണ്ണപ്പെടുന്നുള്ളൂ. 

 

നാൽപ്പത്തിനാല്   ഓണം കണ്ട അപൂര്വ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ. എല്ലാ വർഷവുംആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവെലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടിഉണ്ടാക്കുന്നു.മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയാണ്  വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം.  എല്ലാവർഷവും നൂതനമായ കലാപരിപാടികളാലും വിവിഭവ  സമർത്ഥമായ സദ്യകൊണ്ടും എന്നും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ  ഓണാഘോഷങ്ങളിൽ ഒന്നാക്കിമാറ്റാൻ   അസോസിയേഷന്റെ ഭാരവാഹികൾ എന്നും ശ്രദ്ധിക്കാറുണ്ട്.

 

ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ , ന്യൂ യോർക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ആന്റോ വർക്കി ,  സെക്രട്ടറി  ലിജോ ജോൺ  , ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ്  ശ്രീകുമാർ ഉണ്ണിത്താൻ   , ജോയിന്റ് സെക്രട്ടറി ഷാജൻ ജോർജ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോൺ സി വർഗീസ്,കോർഡിനേറ്റർ  ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

Top