• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കെ. എ. ഫിലിപ്പ്‌ ഫിലഡല്‍ഫിയയില്‍ നിര്യാതനായി

അയിരൂര്‍ നേരുങ്കല്‍ കൈതക്കുഴിയില്‍ കെ. എ. ഫിലിപ്പ്‌ നിര്യാതനായി. മഹാരാഷ്ട്ര സ്‌റ്റേറ്റിലെ കോണ്‍പൂരില്‍ കേന്ദ്ര ഗവണ്മെന്റ്‌ ജീവനക്കാരനായി 30ലധികം വര്‍ഷങ്ങള്‍ സേവനം അനുഷ്ടിച്ച ശേഷമാണ്‌ അമേരിക്കയില്‍ എത്തിയത്‌.

ഉത്തരവാദിത്വപൂര്‍ണമായ പരേതനായ ജോയിയുടെ ഔദ്യോഗിക ജീവിതത്തോടൊപ്പം സാമൂഹ്യസാംസ്‌കാരിക ആത്മീക രംഗത്തും സജീവമായി നിലകൊണ്ടു. കോണ്‍പൂര്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളികളെ സംഘടിപ്പിച്ചു കൈരളി തനിമയില്‍ അസോസിയേഷന്‍ രൂപീകരിക്കുകയും വിവിധ കലാസാംസ്‌കാരിക ഉന്നമതിക്കുവേണ്ടിയുള്ള അശ്രാന്ത പരിശ്രമവും പരേതന്റെ മഹത്തായ ജീവിതാനുഭവങ്ങളായി അവശേഷിക്കുന്നു. ആത്മീക രംഗത്തും പരേതന്റെ സേവനം അവിസ്‌മരണീയമാണ്‌.

ഭാര്യ ചാത്തങ്കേരി വേടാമ്പറമ്പില്‍ റോസമ്മ ഫിലിപ്പ്‌. മക്കള്‍ മെറിന്‍ ലാബി, സന്തോഷ്‌ ഫിലിപ്പ്‌്‌. മരുമക്കള്‍: റവ. ഫാ. ലാബി ജോര്‍ജ്‌ പനയ്‌ക്കാമറ്റം, ജെനി സന്തോഷ്‌. കൊച്ചുമക്കള്‍: ലിഡിയ, ജോര്‍ജ്ജി, റോസ്‌ലിന്‍, ജാസ്‌മിന്‍, ഏബന്‍. സഹോദരങ്ങള്‍: മറിയാമ്മ തോമസ്‌, പരേതനായ സൂസമ്മ ഏബ്രഹാം, അന്നമ്മ അലക്‌സാണ്ടര്‍, കെ. എ. ഏബ്രഹാം.

സംസ്‌കാരം മാര്‍ച്ച്‌ 2 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്‌ ഭവനത്തില്‍ ശുശ്രൂഷയ്‌ക്കുശേഷം അയിരൂര്‍ കൊറ്റാത്തൂര്‍ മാര്‍ത്തോമ്മ ഇടവക സെമിത്തേരിയില്‍.

Top