ഹൂസ്റ്റണ്‍: കൊല്ലം കുറ്റിച്ചിറ വീട്ടില്‍ തോമസ് മാത്യുവിന്റേയും ഐവി മാത്യുവിന്റെയും മകന് ഐവാന്‍ മാത്യു (55) നിര്യാതനായി. കിന്‍ഡര്‍ മോര്ഗന് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഐവാന്‍ ജോലിയോടുള്ള ബന്ധത്തില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് ഷാര്‍ലെറ്റില്‍ (നോര്‍ത്ത് കരോലിനയില്‍) എത്തിയപ്പോള്‍ ഒക്ടോബര്‍ 22ന് ഹൃദയ സ്തംഭനം മൂലം മരണമടയുകയായിരുന്നു.
ഭാര്യ ജൂലി മാത്യു കുറിയന്നൂര്‍ പനയ്ക്കാമണ്ണില്‍ ചെറിയ വടക്കേടത്തു ശാന്തമ്മ മാത്യുവിന്റെയും പരേതനായ സി.ജി. മാത്യുവിന്റെയും മകളാണ്. മക്കള്‍: അന മാത്യു, അലിസാ മാത്യു
പൊതുദര്‍ശനവും ഒന്നും രണ്ടും ഭാഗ ശുശ്രൂഷകളും: നവംബര്‍ 2നു ശനിയാഴ്ച രാവിലെ 9 മണിക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച്. (12803, Sugar Ridge Blvd, Stafford, TX 77477.)
സംസ്കാര ശുശ്രൂഷകള്‍ (മൂന്നാം ഭാഗം) നവംബര്‍ 3നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് ഫോറെസ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westheimer Rd, Houston, TX 77077). ശുശ്രൂഷകള്‍ക്കു ശേഷം ഫോറെസ്റ് പാര്‍ക്ക് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ബിനു അലക്സാണ്ടര്‍: 408 373 7581
അനില്‍ മാത്യു: 972 849 3611