പ്രൊഫ. റ്റി.എസ്. ജോസഫ് (92) താഴത്തേല്‍ അന്തരിച്ചു. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്‍റ് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി, പാലാ സെന്‍റ് തോമസ് കോളേജ് കായിക വിഭാഗം മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
വോളിബോള്‍ അത്‌ലറ്റിക് അ ഗുസ്‌തി നീന്തല്‍ എന്നീ ഭാഗങ്ങളില്‍ നിരവധി പ്രതിഭാശാലികളായ കായികതാരങ്ങളെ വളര്‍ത്തിയെടുത്ത അത് അധ്യാപകന്‍ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. 25 വര്‍ഷക്കാലം തുടര്‍ച്ചയായി കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രണ്ട് വര്‍ഷക്കാലം സംസ്ഥാന ആന അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡണ്ടായും അഞ്ചുവര്‍ഷക്കാലം പാലാ നഗരസഭ വൈസ് ചെയര്‍മാനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
നിരവധി വോളിബോള്‍ അത്‌ലറ്റിക് ദേശീയ സംസ്ഥാന കായിക മത്സരങ്ങളില്‍ ടെക്‌നിക്കല്‍ ഒഫീഷ്യലായി എംജി യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആയും റ്റി. എസ്. ജോസഫ് പ്രവര്‍ത്തിച്ചിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, നിരവധി കായിക പ്രോത്സാഹന ക്ലബ്ബുകളുടെ സ്ഥാപകന്‍, ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ ത്രോ ഇവന്‍സ് ചീഫ് ജഡ്‌ജ് എന്നീ നിലകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹം കാഴ്‌ചവച്ചിട്ടുള്ളത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം ബുധനാഴ്‌ച രാവിലെ 9 15 ഓടെയാണ് മരിച്ചത്. ഭൗതിക ശരീരം വെള്ളിയാഴ്‌ച പുലര്‍ച്ചെ വെള്ളാപ്പടുള്ള മകന്‍ ജിമ്മിയുടെ വീട്ടിലെത്തിക്കും.
സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്‌ച (10) ഉച്ചകഴിഞ്ഞ് 2.30ന് വെള്ളപ്പാടുള്ള ഭവനത്തില്‍ ആരംഭിച്ച് അരുണാപുരം സെന്‍റ് തോമസ് പള്ളിയില്‍.
ഭാര്യ: പരേതയായ ആനി ജോസഫ് (മുന്‍ പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍). പൂച്ചാക്കല്‍ ചിറക്കല്‍ കുംടുംബാംഗം. മക്കള്‍: ലാലി, ടെസി (ഇരുവരും നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍), ജിമ്മി (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍), നിപ്പി (യു.കെ.). മരുമക്കള്‍: ആനന്ദ്, ജോണ്‍ (ഇരുവരും നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍), മഞ്ചു (അസി. പ്രൊഫസര്‍ സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളേജ്, പാലാ), ലിജി (യു.കെ)