പി പി ചെറിയാന്
ഡാളസില്‍ ഡിസംബര്‍ 31 ന് ചൊവാഴ്ച നിര്യാതനായ ചങ്ങങ്കേരിയില്‍ തോമസുകുട്ടി യുടെ നിര്യാണത്തില്‍ കേരള അസോസിയേഷന് ഓഫ് ഡാളസ് അനുശോചിച്ചു . അസ്സോസിയേഷന്റെ സജീവപ്രവര്‍ത്തകനായിരുന്നു അകാലത്തില്‍ അന്തരിച്ച തോമസ്കുട്ടിയെന്നും,ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി ഡാനിയേല്‍ കുന്നേലിന്റെ സന്ദേശത്തില്‍ പറയുന്നു.
ഭാര്യ ജെസ്സി ചമ്പക്കുളം വലിയകളത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: റ്റിജോ, റ്റോണി, റ്റോബിന്‍
മരുക്കള്: ടെസ്സി, റോസ്
കൊച്ചുമക്കള്‍: ഇവാന്, സെറീന, സാമുവേല്‍
ജോസുകുട്ടി (യു. എസ്), സി. ഈവ (ജര്‍മ്മനി), കുര്യാക്കോസ് (യു. എസ്), അന്നമ്മ മുക്കാടന്‍, പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചന്, ജെയിംസ്കുട്ടി, ലീലാമ്മ വാടപ്പറമ്പില്‍, ലൂസമ്മ, കുട്ടപ്പന് എന്നിവര്‍ സഹോദരങ്ങളാണ്.
പൊതുദര്‍ശനം ജനുവരി 2, വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍.
സംസ്കാര ശുശ്രൂഷകള്‍ ജനുവരി 3, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍. തുടര്‍ന്ന് സംസ്കാരം റൗളറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തെരിയില്‍.