സ്റ്റാറ്റന്‍ഐലന്റ്‌്: തികഞ്ഞ മനുഷ്യസ്‌നേഹിയും ആത്മീയവും, സാമൂഹികവുമായ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ഏലിയാമ്മ വര്‍ഗീസ് (കുഞ്ഞമ്മ 72) ന്യൂജഴ്‌സിയില്‍ നിര്യാതയായി. കുഴിമറ്റം മാമ്മൂട്ടില്‍ കുടുംബാംഗമാണ്.
അമേരിക്കന്‍ മലയാളികളില്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു പരേത., 1974ല്‍ ആണ് യു.എസില്‍ എത്തിയത്. കോണി ഐലന്റ് ഹോസ്‌പിറ്റല്‍ ക്ലൗവ് ലേക്ക്, ഗ്രൂപ്പ് ഹോം തുടങ്ങിയ സ്ഥാപനങ്ങളില്‍ നഴ്‌സ് ആയി സേവനം അനുഷ്‌ഠിച്ചശേഷം ഇപ്പോള്‍ ഡാലസില്‍ കൊച്ചുമക്കളോടൊപ്പം വിശ്രമജിവിതം നയിച്ചു വരികയായിരുന്നു.
ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ മുന്‍ ഉദ്യോഗസ്ഥനായിരുന്ന റാന്നി ചെരിവുകാലായില്‍ വര്‍ഗീസ് വര്‍ഗീസ് (മോനിച്ചന്‍) ആണ് ഭര്‍ത്താവ്.
മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ മുന്‍നിരക്കാരിയും വനിതാസമാജം, ഗായകസംഘം തുടങ്ങിയവയിലെ സജീവസാന്നിധ്യവുമായിരുന്നു.
ലീനസ് വര്‍ഗീസ്, ലിന്‍സന്‍ വര്‍ഗീസ് എന്നിവരാണ് മക്കള്‍. ഡിറ്റി വര്‍ഗീസ്, ഷെറിന്‍ വര്‍ഗീസ് എന്നിവര്‍ മരുമക്കളും, രേഷം, ജയിഡന്‍, രോഹന്‍, ജാക്‌സണ്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.
സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 25 വ്യാഴാഴ്‌ച രാവിലെ 9.30ന് മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ പ്രധാന കാര്‍മികത്വത്തില്‍ സ്റ്റാറ്റന്‍ഐലന്റിലുള്ള മൊറാവിയന്‍ സെമിത്തേരിയില്‍ നടന്നു.