• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഒ.സി.അബ്രഹാമിന്റെ 85ാം പിറന്നാള്‍ ആഘോഷിച്ചു.

പി.പി. ചെറിയാന്‍
നോര്‍ത്ത്‌ അമേരിക്കാ യൂറോപ്പ്‌ ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാറ്റീവ്‌ അമേരിക്കന്‍ മിഷന്‍ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുകയും, മാര്‍ത്തോമാ സഭാമിഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവ സാന്നിധ്യവുമായ ഒ.സി. അബ്രഹാമിന്റെ എണ്‍പത്തിയഞ്ചാം ജന്മദിനം ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ്‌ റവ.ഡോ. ഐസക്ക്‌ മാര്‍ ഫിലൊക്‌സിനിയോസിന്റെ സാന്നിധ്യത്തില്‍ സമുചിതമായി ആഘോഷിച്ചു.

ജൂണ്‍ 15 വൈകീട്ട്‌ ലൂയിസ്‌ വില്ല മെഡോവ്യൂവില്‍ നടന്ന ചടങ്ങില്‍ ഡാളസ്‌ ഫാര്‍മേഴ്‌സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരിമാരായ റവ.ഡോ.അബ്രഹാം മാത്യു, റവ.ബ്ലെസിന്‍ കൊമോന്‍, റവ.മാത്യു ജോസഫ്‌(ഡാളസ്‌ സെന്റ്‌ പോള്‍സ്‌), റവ.മാത്യൂ മാത്യൂസ്‌ (സെഹിയോന്‍), റവ.തോമസ്‌ മാത്യൂ(കരോള്‍ട്ടന്‍), റവ.മാത്യു ജോസഫ്‌(റിട്ടയേര്‍ഡ്‌), റവ.മത്തായി മണ്ണൂര്‍ വടക്കതില്‍, ഫിലിപ്പ്‌ തോമസ്‌ സി.പി.എ.(ഭദ്രാസന ട്രഷറര്‍), തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു.

തിരുവല്ല ഊര്യയ പടിക്കല്‍ കുടുംബാംഗമായ ഒ.സി.അബ്രഹാം അറുപതുകളുടെ ആരംഭത്തില്‍ ഉന്നത പഠനത്തിനായാണ്‌ അമേരിക്കയില്‍ എത്തിയത്‌. ബൈബിള്‍, തിയോളജി വിഷയങ്ങളില്‍ ബിരുദമെടുത്തതിനുശേഷം കേരളത്തിലെത്തി മാര്‍ത്തോമാ സഭയിലെ ആദ്യ സ്റ്റുഡന്റ്‌ ചാപ്ലയിനായി ചുമതയേറ്റു. ഒരു വര്‍ഷത്തെ സേവനത്തിനുശേഷം അമേരിക്കയില്‍ എത്തിയ ഒ.സി. മാര്‍ത്തോമാ സഭയുടെ ഭദ്രാസന രൂപീകരണത്തിലും, ഫിലഡല്‍ഫിയായിലെ ആദ്യ മാര്‍ത്തോമാ ഇടവക ആരംഭിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു കൂറിലോസ്‌ തിരുമേനി ഭദ്രാസനാധിപനായിരിക്കുമ്പോഴാണ്‌ നാറ്റീവ്‌ അമേരിക്കന്‍ മിഷന്‌ തുടക്കം കുറിച്ചത്‌. തുടര്‍ന്ന്‌ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു ബൈബിള്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കി. ഔദ്യോഗീക സ്ഥാനങ്ങള്‍ ഒന്നും തന്നെ സ്വീകരിക്കാതെ തന്നിലര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്നതാണ്‌ ഒസിയില്‍ പ്രകടമായ സ്വഭാവ ശ്രേഷ്‌ഠത. മാര്‍ത്തോമാ സഭ കൗണ്‍സില്‍ അംഗം നിര്‍മ്മല അബ്രഹാമാണ്‌ ഭാര്യ. രണ്ടു മക്കളും മരുമക്കളും പേരകുട്ടികളും ഉള്‍പ്പെടുന്നതാണ്‌ ഓസിയുടെ കുടുംബം.

Top