ഓ സി ഐ കാര്‍ഡ് പുതുക്കിയില്ല എന്ന കാരണത്താല്‍ ഇന്ത്യയിലേക്കുള്ള യാത്ര മുടക്കുന്നത് ജനദ്രോഹമാണെന്ന് ഫോമാ നേതാവ് തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണു പലരും ഒ.സി.ഐ. പുതുക്കേണ്ടതായിരുന്നു എന്നറിയുന്നത്.
ഇരുപത് വയസിനും 50 വയസിനും മുന്‍പ് ഒ.സി.ഐ. എടുത്തവര്‍ പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒ.സി.ഐ. റീഇഷ്യു ചെയ്യണം എന്ന നിബന്ധന പണ്ടേ ഉണ്ട്. റിന്യു (പുതുക്കല്‍) എന്നതിനു പകരം റീഇഷ്യു (പുതുതായി നല്‍കുക) എന്ന പദപ്രയോഗം തന്നെ ദ്രോഹമാണ്. പാസ്‌പോര്‍ട്ടും െ്രെഡവിംഗ് ലൈസന്‍സുമൊക്കെ പുതുക്കുകയാണു ചെയ്യുന്നത്. പുതിയ വിവരവും ഫോട്ടോയും ചേര്‍ക്കുന്നു. അല്ലാതെ ആദ്യം അത് കിട്ടാന്‍ വേണ്ടി ഉപയോഗിച്ച രേഖകള്‍ വീണ്ടും കൊടുക്കുകയല്ല ചെയ്യുന്നത്. ഒ.സി.ഐ. പുതുക്കാന്‍ വീണ്ടും നാച്വറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച രേഖയുമൊക്കെ (റിനൗണ്‍സ്) ചോദിക്കുന്നതിലെ യുക്തി മനസിലാകുന്നില്ല. അതൊക്കെ കൊടുത്താണല്ലോ ഒ.സി.ഐ. നല്‌കിയയത്.
ഒ.സി.ഐ. പുതുക്കാത്തവര്‍ക്ക് യാത്ര വിഷമകരമാകും എന്നു ഒരു മുന്നറിയിപ്പും കോണ്‍സുലേറ്റോ എംബസിയൊ നല്‌കിയില്ല. ലഗേജുമൊക്കെയായി ബോര്‍ഡിംഗ് പാസിനു ചെല്ലുമ്പോഴാണു യാത്ര പറ്റില്ലെന്ന് അറിയുന്നത്.
ഒ.സി.ഐ. പുതുക്കാത്തവര്‍ പഴയ പാസ്‌പോര്‍ട്ട് കൂടി കൊണ്ടു പോയല്‍ മതിയെന്നു ന്യു യോര്‍ക്ക് കോണ്‍സല്‍ ജനറല്‍ പറയുകയുണ്ടയി. എന്നാല്‍ അങ്ങനെ ചെന്ന ചിലരെയും കുവൈറ്റ് എയര്‍വേസ് തിരിച്ചയച്ചു.
ഒ.സി.ഐ. പുതുക്കുന്നത് ഒരു സാങ്കേതിക കാര്യമാണ്. ആധികാരിക രേഖയായ അമേരിക്കന്‍ പാസ്‌പോര്‍ട്ടിനൊപ്പമാണ് അത് നല്‍കുന്നത്.
അതിനു പുറമെ വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരാണു അമേരിക്കന്‍ പൗരന്മാര്‍. അപ്പോള്‍ ചെറിയൊരു സാങ്കേതിക കാര്യം പ്രശ്‌നമാക്കുന്നതില്‍ എന്താണര്‍ഥം? ഒ.സി.ഐ. എപ്പോള്‍ പുതുക്കണമെന്നോ എന്നു പുതുക്കണമെന്നൊ മിക്കവര്‍ക്കും അറിയില്ല. ഉദാഹരണത്തിനു 19 വയസിലോ 49 വയസിലോ ഒ.സി.ഐ.യും പാസ്‌പോര്‍ട്ടും എടുത്ത ആള്‍ എന്നു വയ്‌ക്കുക. നിബന്ധന അനുസരിച്ച് അയാള്‍ 10 വര്‍ഷം കഴിഞ്ഞു പുതിയ പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ ഒ.സി.ഐ പുതുക്കിയാല്‍ മതി. പക്ഷെ 20 കഴിഞ്ഞവരും 50 കഴിഞ്ഞവരും പുതുക്കണ്ട എന്ന രീതിയിലാണു നിബന്ധനയിലെ ഭാഷാപ്രയോഗം. അതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.
എന്തായാലും ഒ.സി.ഐയുമായി ചെല്ലുന്ന ആരുടെയും യാത്ര മുടക്കരുത്. അടുത്ത തവണ യാത്ര ചെയ്യുന്നതിനു മുന്‍പ് ഒ.സി.ഐ. പുതുക്കണമെന്ന് കാര്‍ഡില്‍ എഴുതുകയോ സ്റ്റിക്കര്‍ പതിക്കുകയോ ചെയ്‌താല്‍ പ്രശ്‌നം തീരും.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മലയാളിയാണ്. അദ്ദേഹത്തെ ഈ വിഷയം ധരിപ്പിച്ചാല്‍ അനുകൂലമായ തീരുമാനം ഉണ്ടകുമെന്ന് കരുതാം. ജനദ്രോഹപരമായ പല നിബന്ധനയും സര്‍ക്കാര്‍ നീക്കം ചെയ്‌തത് മറക്കുന്നില്ല ഒ.സി.ഐ.പാസ്‌പോര്‍ട്ട് റിനണ്‍സിയേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ആദ്യകാലം മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള തോമസ് ടി. ഉമ്മന്‍ പറഞ്ഞു. ഇതു സംബധിച്ച് ന്യു യോര്‍ക്ക് കോണ്‍സുലേറ്റ് അധിക്രുതരുമായി വൈകാതെ സംസാരിക്കുന്നുണ്ടെന്നും തോമസ് ടി. ഉമ്മന്‍ പറഞ്ഞു