ഓണം ബംബര്‍ പത്ത് കോടി അടിച്ച തൃശൂര്‍ ഗഡിയെ കാത്ത് എസ്.എസ് മണിയന് ഏജന്‍സി. ഇത്തവണത്തെ ഓണം ബംബര്‍ നറുക്കെടുപ്പില്‍ പത്ത് കോടി അടിച്ച ടിക്കറ്റ് വിറ്റത് തൃശൂര്‍ ജില്ലയിലെ എസ്എസ് മണിയന് ഏജന്‍സിയില്‍ ആണ്.
എന്നാല്‍ ഇത് വരെ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ നിന്ന് നേരിട്ട് വിറ്റ ടിക്കറ്റിനാണ് പത്ത് കോടി അടിച്ചത്.
ടിക്കറ്റ് വിജയിക്കായുള്ള കാത്തിരിപ്പിലാണ് മണിയന് ഏജന്‍സിയിലെ ജീവനക്കാര്‍. എസ്എസ് മണിയനില്‍ വിറ്റ ടിക്കറ്റിന് സമ്മാനം അടിച്ചത് അറിഞ്ഞ ശേഷം ഇവിടെ വന്‍ തിരക്കാണ്