കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റേയും പൊലീസിന്റെയും ആരോപണങ്ങള്‍ കള്ളമെന്ന് ആലുവയില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ ഉസ്‌മാന്‍. എട്ടത്തല റോഡില്‍ വച്ച് തന്നെ ആദ്യം മര്‍ദ്ദിച്ചത് പൊലീസുകാരാണെന്നും മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും ഉസ്‌മാന്‍ പറഞ്ഞു. പൊലീസ് കസ്‌റ്റഡിയില്‍ നിന്നും തനിക്ക് ക്രൂര മര്‍ദ്ദനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഉസ്‌മാന്‍ വ്യക്തമാക്കി. പൊലീസുകാരെ ആദ്യം മര്‍ദ്ദിച്ചത് ഉസ്‌മാനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാദം.
''കവലയില്‍ റോഡരികില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദ്ദിച്ചത് കാറിന്റെ ഡ്രൈവറാണ്. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു തന്നെ മര്‍ദ്ദിച്ചു. തൊട്ടടുത്ത കച്ചവടക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതുവരെ തനിക്ക് പൊലീസാണെന്നറിയില്ലായിരുന്നു. സ്‌റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച് ഒരാള്‍ തല കാലിനിടയില്‍ പിടിച്ച് കൊടുത്ത് ശേഷം മുട്ട് കയ്യിന് പുറത്തിന് മര്‍ദ്ദിച്ചു അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. ശരീരത്തിന് അസഹ്യമായ വേദനയുണ്ടെന്നും ഒരു കണ്ണിന് കാഴച ശരിയായിട്ടില്ല''- ഉസ്മാന്‍ പറഞ്ഞു.