തിരുവനന്തപുരം: ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടമലയാറില്‍ പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് ഇന്നലെ നല്‍കിയിരുന്നു. 167.03 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ ഡാമില്‍ 167 മീറ്റര്‍ വെള്ളമുണ്ട്. കനത്ത മഴ വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നുണ്ട്. ആയതിനാല്‍ 168.5 മീറ്റര്‍ എത്തുമ്ബോള്‍ അവസാന ജാഗ്രതാ നിര്‍ദ്ദേശം(റെഡ് അലര്‍ട്ട്) പ്രഖ്യാപിക്കും. അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
മറ്റൊരു അണക്കെട്ടായ പമ്ബയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും നീരൊഴുക്ക് കുറഞ്ഞതിനാല്‍ പിന്‍വലിച്ചതായി വൈദ്യുതി ബോര്‍ഡ് അണക്കെട്ട് സുരക്ഷാവിഭാഗം ഇന്നലെ അറിയിച്ചിരുന്നു. അതേ ഇടുക്കിയില്‍ ജലനിരപ്പ് 2395.82 അടിയിലെത്തി. ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ 78 അണക്കെട്ടുകളും നിറയാറായിട്ടുണ്ട്. 25 എണ്ണം ഇതിനകം തുറന്നു. മഴ തുടര്‍ന്നാല്‍ ശേഷിക്കുന്ന ചിലത് ഉടന്‍ തുറക്കേണ്ടിവരും. സംസ്ഥാനത്ത് ഇത്രയേറെ അണക്കെട്ടുകള്‍ ഒരുമിച്ച് നിറയുന്നത് ഇതാദ്യമാണ്.