നീതിനിഷേധം ഉണ്ടായാല്‍ വിശ്വാസികള്‍ പ്രതികരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വെളിപ്പെടുത്തി. ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര സുന്നഹദോസ് മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
വിശ്വാസികള്‍ നടത്തുന്ന സമരങ്ങള്‍ സഭ ഇനി ഏറ്റെടുക്കും. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം അന്തിമമായതിനാല്‍ അതു നടപ്പാക്കാതിരിക്കാന്‍ പറ്റില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യത്തിലും സുപ്രീം കോടതി ഉത്തരവ് അങ്ങനെതന്നെയാണ്. കലക്ടറുടെ ചര്‍ച്ചയിലും സഭയ്‌ക്ക് അനുകൂല നിലപാടല്ലെങ്കില്‍ ഈ തീരുമാനങ്ങള്‍ ഞായറാഴ്‌ച പള്ളിയില്‍ വായിക്കുമെന്നും സഭാ അധികൃതര്‍ വ്യക്തമാക്കി