ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നതില്‍ ക്ഷുഭിതനായ ജസ്റ്റിസ് അരുണ്‍ മിശ്ര കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത് ക്ഷമിക്കാനാവില്ലെന്ന് മുന്നറിയിപ്പു നല്‍കി. കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ്‌സെക്രട്ടറിയെ ജയിലിലടയ്‌ക്കുമെന്നും അരുണ്‍മിശ്ര പറഞ്ഞു. പറഞ്ഞു. ബിഹാര്‍ ചീഫ് സെക്രട്ടറിയുടെ അനുഭവം കേരളാ ചീഫ് സെക്രട്ടറിയ്‌ക്ക് ആരെങ്കിലും പറഞ്ഞ് മനസ്സിലാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സര്‍ക്കാര്‍ സുപ്രീം കോടതിക്ക് മുകളിലല്ല, വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇത് ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി