ലോസ് ആഞ്ജലീസ്: ചലച്ചിത്ര ലോകം കാത്തിരുന്ന ഓസ്ക്കര്‍ അവാര്‍ഡ്ദാന ചടങ്ങുകള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറര മണിക്കാണ് ഡോള്‍ബി തിയ്യേറ്ററില്‍ തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാന ചടങ്ങിന് തുടക്കമായത്.
മികച്ച സഹനടനുള്ള പുരസ്കാരം ത്രീ ബില്ബോര്ഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസൗറി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സോം റോക്ക്വെല്‍ കരസ്ഥമാക്കി.മികച്ച സഹനടിക്കുള്ള പുരസ്കാരം താനിയയിലെ പ്രകടനത്തിന് ആലിസന് ജാനി കരസ്ഥമാക്കി. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍. 13 നോമിനേഷനുമായി ദ ഷെയ്പ്പ് ഓഫ് വാട്ടറാണ് മുന്നില്‍. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്ക് ആണ് 8 നോമിനേഷനുകളുമായി തൊട്ട് പുറകില്‍.