ന്യൂഡല്‍ഹി: അധികാരത്തിലേറിയതിന്‍റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരിന് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് രാഹുല്‍ കുറിച്ചത്. സ്വയം പുകഴ്ത്തുന്നതില്‍ എ പ്ലസ് ഗ്രേഡും ഭരണത്തിലാവട്ടെ ഗ്രേഡ് എഫുമാണ് രാഹുല്‍ മോദിക്ക് നല്‍കിയത്. ആശയ കൈമാറ്റത്തില്‍ വിദഗ്ധന്‍ ആണെന്നിരിക്കിലും പ്രശ്നങ്ങള്‍ നേരിടാന്‍ പ്രയാസമാണെന്നും അല്‍പ്പം ശ്രദ്ധക്കുറവുണ്ടെന്നും രാഹുല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃഷി, വിദേശ നയം, ഇന്ധനവില, തൊഴില്‍ എന്നിവയ്ക്ക് രാഹുല്‍ ഗാന്ധി എഫ് ഗ്രേഡ് നല്‍കിയപ്പോള്‍ മുദ്രാവാക്യം സൃഷ്ടിക്കലിനും, സ്വയം പുകഴ്ത്തലിനും എ പ്ലസ് ഗ്രേഡ് നല്‍കി. പ്രധാനമന്ത്രി യോഗയോട് വളരെ താല്‍പര്യമുള്ള വ്യക്തിയാണ്. യോഗയുടെ പ്രധാന്യത്തെ കുറിച്ച് അദ്ദേഹം ആവര്‍ത്തിച്ച് പറയാറുണ്ട്. അതിനാല്‍ യോഗയ്‌ക്ക് ബി നെഗറ്റീവ് ഗ്രേഡാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്‌ലിയുടെ ട്വിറ്ററിലെ ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി എത്രയും പെട്ടെന്ന് വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

4 Yr. Report Card

Agriculture: F
Foreign Policy: F
Fuel Prices: F
Job Creation: F

Slogan Creation: A+
Self Promotion: A+
Yoga: B-

Remarks:
Master communicator; struggles with complex issues; short attention span.
— Rahul Gandhi (@RahulGandhi) May 26, 2018