• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കാലിഫോര്‍ണിയയില്‍ കാട്ടുതീ ആളിപ്പടരുന്നു; ഒന്നര ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ ആളിപ്പടരുന്നു. പ്രദേശത്ത് ശക്തമായ കാറ്റടിക്കുന്നുണ്ട്. ഇതിനാല്‍ ഇവിടെ കനത്ത ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചതായാണ് വിവരം. കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് ലോസ് ഏഞ്ചല്‍സിലെ വടക്ക് പടിഞ്ഞാറ് മേഖലയില്‍ നിന്നാരംഭിച്ച കാട്ടു തീ തെക്കന്‍ മേഖലയയായ സാന്‍റ മോണിക്കയിലേക്കും പടര്‍ന്നത്. 10 പേര്‍ കാട്ടുതീയില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പാരഡൈസ് നഗരം പൂര്‍ണമായും കത്തിനശിച്ചു. ഏഴായിരത്തോളം കെട്ടിടങ്ങളാണ് അഗ്‌നിക്കിരയായത്. 50ലധികം പേരെ കാണാതായിട്ടുമുണ്ട്. കാറുകളിലും മറ്റുമായി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി.

കാട്ടുതീ എത്തുമെന്ന് ഭീതിയില്‍ പ്രദേശത്ത് കുടിയൊഴിയല്‍ നടക്കുകയാണ്. വീട് ഉപേക്ഷിച്ച്‌ സുരക്ഷിതമായ മറ്റു പ്രദേശങ്ങളിലേക്ക് ചേക്കേറിയവരില്‍ ലോക പ്രശസ്തരായ നിരവധി പേരുമുണ്ടെന്നാണ് വാര്‍ത്ത. ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടിയും മോഡലുമായ കിം കര്‍ദാഷിയന്‍, ഹോളിവുഡ് നടന്‍ റെയ്ന്‍ വിത്സന്‍, സംവിധായകനായ ഗ്യൂലെര്‍മോ ഡെല്‍ ടൊറോ, ഗായിക മെലിസ എത്റിഡ്ജ് തുടങ്ങിയവര്‍ കാട്ടുതീ ഭീതിയില്‍ വീടൊഴിഞ്ഞു.

Top