കേരളത്തില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാന്‍ പി.സി ജോര്‍ജ് എംഎല്‍എ. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷത്തിനെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷവുമായി യോജിച്ചുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ കേരള ജനപക്ഷം ഏതെങ്കിലും മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തിലാണ്. വിശ്വാസികളെ അടിച്ചു തകര്‍ക്കുന്ന നാണംകെട്ട ഭരണം നടത്തുന്ന ഇടതുപക്ഷവുമായി യോജിച്ചുപോകാന്‍ കഴിയില്ല. അതോടൊപ്പം കേരള ജനപക്ഷത്തിനെ അപമാനിച്ച കോണ്‍ഗ്രസുമായി യോജിച്ചു പോകാനും കഴിയില്ല.
ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടും വര്‍ഗീയവാദികളാണ്. അവരുമായി യോജിച്ചുപോകാന്‍ സാധിക്കില്ല. പിന്നെ ചേര്‍ന്നുപോകാന്‍ സാധിക്കുന്ന മുന്നണി എന്‍ഡിഎ ആണുള്ളത്.
പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയാല്‍ മുന്നണിയില്‍ ഉള്‍പ്പെടുത്താം എന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.ഇതാണ് മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. എന്നാല്‍ അവര്‍ വഞ്ചിച്ചു. വഞ്ചകന്മാരുമായി ഇനി ഒരു കൂട്ടുകെട്ടുമില്ല. മുന്നണിയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ക്കായി പലയിടത്തേക്കും വിളിച്ചുവരുത്തി അപമാനിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.