ഡാലസ്: ചെങ്ങന്നൂർ പടവുപുരക്കൽ റിട്ട.ഇന്ത്യൻ ആർമി സുബേദാർ പി.സി അലക്സാണ്ടർ (96) നിര്യാതനായി. തുമ്പമൺ വടക്കേടത്ത് മാമ്പിലാലിൽ സാറാമ്മയാണ് ഭാര്യ. വൈസ് മെൻസ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി, മാർത്തോമ്മ സൺഡേ സ്കൂൾ സമാജം കമ്മറ്റി മെംബർ, നിരവധി ക്രിസ്തിയ ഗാനങ്ങൾ, കുടുംബ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവയുടെ രചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇലക്ഷൻ കമ്മീഷണറും, ഡാലസിലെ ചെങ്ങന്നൂർ അസോസിയേഷൻ പ്രസിഡന്റും ആയ ചെറിയാൻ അലക്സാണ്ടർ, മുൻ ഡബ്ലു. എം. സി ഗ്ലോബൽ എത്തിക്സ് കമ്മറ്റി ചെയർമാൻ വർഗീസ് അലക്സാണ്ടർ (ഡാലസ്), ഡോ.തോമസ് അലക്സാണ്ടർ (അയർലൻഡ്) എന്നിവർ മക്കളും, ലൈല, സൂസൻ, ഡോ.സാലി എന്നിവർ മരുമക്കളും ആണ്.
മാർച്ച് 17 ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ പള്ളി സെമിത്തേരിൽ സംസ്കാരം നടത്തുന്നതാണ്.
പരേതന്റെ നിര്യാണത്തിൽ വേൾഡ് മലയാളീ ഗ്ലോബൽ കൗൺസിൽ, ഡാലസിലെ ചെങ്ങന്നൂർ അസോസിയേഷൻ, ഇൻഡോ അമേരിക്കൻ പ്രസ്സ് കൗൺസിൽ എന്നീ സംഘടനകൾ അനുശോചനം അറിയിച്ചു.