കോറൽ സ്പ്രിങ്സ്: കൊട്ടാരക്കര ചെങ്കുളം, ക്ലാവറ കിഴക്കേ പുത്തൻവീട്ടിൽ പരേതനായ ജി. ചാക്കോച്ചന്റെ മകനും സുവിശേഷകനുമായ പി.സി. ജോർജ് (71 വയസ്സ്) ഫ്ലോറിഡയിൽ നിര്യാതനായി.
കഴിഞ്ഞ 51 വർഷങ്ങളായി സുവിശേഷ വേലയിൽ വ്യാപൃതനായിരുന്ന ജോർജ് വിശ്വവാണി, ഫീബാ റേഡിയോ, വോയ്സ് ഓഫ് ലവ് തുടങ്ങിയ സുവിശേഷ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. ഗോസ്പൽ ഫോർ ഓൾ നേഷൻസ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ടുമായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന കൺവെൻഷൻ പ്രസംഗകനും കൂടിയിരുന്ന നിരവധി ക്രിസ്തീയ ഗാനങ്ങളും രചിച്ചു ഈണം നൽകിയിട്ടുണ്ട്.
ഭാര്യ: ചാത്തന്നൂർ തോട്ടത്തിൽ കുടുംബാംഗം ജോളി ജോർജ്.
മക്കൾ : ജിം ജോർജ്, ജെൻസി ജോർജ്, ജാക്സൺ ജോർജ്, സ്റ്റാൻലി ജോർജ് (എല്ലാവരും ഫ്ലോറിഡ)
മരുമക്കൾ:
ജിജി, ജിം, സ്നേഹ (എല്ലാവരും ഫ്ലോറിഡ)
ശവസംസ്കാര ശുശൂഷകളും പൊതുദർശനവും നവംബർ 10 നു ശനിയാഴ്ച സെന്റ് ജോൺസ് സി. എസ്. ഐ ദേവാലയത്തിൽ (St. Mary Magdalane Episcopal Church, 1400, Riverside Dr, Coral Springs, FL 33071) രാവിലെ 9:30 മുതൽ 12:30 വരെ നടത്തപ്പെടുന്നതും തുടർന്ന് ഫോറെസ്റ് ലോൺ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്,
ജാക്സൺ - 954 643 4315