ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പിവി സിന്ധു ഫൈനലില്‍ പ്രവശിച്ചു. ജാപ്പനീസ് താരം അക്കാനി യമഗുച്ചിയെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ എത്തിയത്.
ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിലെ ആദ്യ സെറ്റ് നഷ്ടമായെങ്കിലും അവസാന രണ്ട് സെറ്റും സ്വന്തമാക്കി ശക്തമായ തിരിച്ചു വരവാണ് 4ാം സീഡായ സിന്ധു നടത്തിയത്. 20-22,21-18,21-18.
പുരുഷന്മാരുടെ മത്സരത്തില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ചൈനയുടെ ഷിയാംഗ് ഹോംഗിനോട് തോറ്റു പുറത്തായി. ഇതോടെ ചാമ്ബ്യന്‍ഷിപ്പിലെ ആകെയുള്ള ഇന്ത്യന്‍ സാന്നിധ്യം പി വി സിന്ധു മാത്രമായി .