പാക്കിസ്ഥാനില്‍നിന്ന് ഏറെ മാനസിക പീഡനം നേരിടേണ്ടിവന്നതായി വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന്. ശാരീരിക ആക്രമണങ്ങള്‍ പാക്കിസ്ഥാനികളില്‍നിന്ന് ഉണ്ടായില്ലെന്നും അഭിനന്ദന് പറഞ്ഞു.
പാക്കിസ്ഥാന്റെ കസ്റ്റഡിയിലായതും തുടര്‍ന്ന് അവിടെ നടന്ന സംഭവങ്ങളും അഭിനന്ദന് വ്യോമസേനാ മേധാവിയോടു വിവരിച്ചു. വെള്ളിയാഴ്ച രാത്രി അഭിനന്ദ് വര്‍ധമാനെ പാക്കിസ്ഥാന് ഇന്ത്യയ്ക്കു കൈമാറിയതിനെത്തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുകയായിരുന്നു.