• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തും: പാക്ക്‌ മന്ത്രി

കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്‌ക്കുന്ന ഏതു രാഷ്ട്രത്തെയും മിസൈല്‍ ഉപയോഗിച്ച്‌ ആക്രമിക്കുമെന്നു പാക്കിസ്ഥാന്‍ മന്ത്രി. പാക്കിസ്ഥാന്റെ ശത്രുവായി കണ്ടാണ്‌ ആക്രമണം നടത്തുകയെന്ന്‌ കശ്‌മീര്‍, ഗില്‍ജിത്‌, ബാള്‍ട്ടിസ്ഥാന്‍ മേഖലകളുടെ ചുമതലയുള്ള മന്ത്രി അലി അമിന്‍ ഗണ്ഡാപൂര്‍ പ്രതികരിച്ചു. പ്രകോപനപരമായ പ്രസ്‌താവനകള്‍ നടത്തുന്ന മന്ത്രിയുടെ വി!ഡിയോ ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത്‌ ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്‌. കശ്‌മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനു രാജ്യാന്തര തലത്തില്‍ തന്നെ തിരിച്ചടിയേറ്റ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്‌താവന.

ഇന്ത്യയുമായി കശ്‌മീര്‍ വിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പാക്കിസ്ഥാന്‍ യുദ്ധത്തിനു നിര്‍ബന്ധിതരാകുമെന്നും പാക്ക്‌ മന്ത്രി പറഞ്ഞു. അപ്പോള്‍ പാക്കിസ്ഥാനോടൊപ്പം നില്‍ക്കാതെ ഇന്ത്യയെ പിന്തുണയ്‌ക്കുന്നവരെ ശത്രുക്കളായി കാണേണ്ടിവരും. ഇത്തരക്കാര്‍ക്കു നേരെ മിസൈല്‍ പ്രയോഗിക്കേണ്ടിവരും മന്ത്രി പറഞ്ഞു.

കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യ� പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായിരുന്നു. കശ്‌മീര്‍ പ്രശ്‌നം ആഭ്യന്തര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്‌. സാര്‍ക്‌, അറബ്‌ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്‌ക്കുകയും ചെയ്‌തു. ഇന്ത്യയ്‌ക്കെതിരെ ആണവായുധ യുദ്ധം വരെയുണ്ടാകാമെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയിരുന്നു. കശ്‌മീര്‍ പ്രശ്‌നം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം പരാജയപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ തന്നെ പിന്നീട്‌ അംഗീകരിച്ചു.
 

Top