അതിര്‍ത്തില്‍ ഗ്രാമീണരെയും വീടുകളെയും ലക്ഷ്യമിടുന്ന പാക്കിസ്ഥാന്‍ പ്രകോപനത്തിനെതിരെ ശക്തമായ താക്കിതുമായി ഇന്ത്യ.
ആക്രമണം തുടരാനാണ് തിരുമാനമെങ്കില്‍ കനത്ത തിരിച്ചടിക്ക് തയ്യാറായിക്കൊള്ളാന്‍ സേന പാക്കിസ്ഥാന്‍ സൈന്യത്തെ അറിയിച്ചു. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പേര് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സൈന്യം വ്യക്തമാക്കി. അതേസമയം ജെയ്‌ഷേ മുഹമ്മദിനെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റും സൈനികമേധാവിയുമായ പര്‍വേസ് മുഷറഫ് രംഗത്തെത്തി.
അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്‌ക്കിപ്പുറമുള്ള ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പന്ത്രണ്ട് ദിവസമായി പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടരുകയാണ്. ജമ്മുകാശ്‌മീരിലെ വിവിധ മേഖലകളിലാണ് മോട്ടാറുകളും ഷെല്ലിംഗും പാക്കിസ്ഥാന്‍ റെയ്‌ഞ്ചേസ് നിര്‍ബാധം തുടരുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ ജന ജീവിതം ഇതോടെ ദുസ്സഹമായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ താക്കീത്. പ്രകോപനം തുടരാനാണ് തീരുമാനമെങ്കില്‍ ശക്തമായ തിരിച്ചടി സ്വീകരിയ്‌ക്കാനും തയ്യാറായിക്കൊള്ളാന്‍ സൈന്യം പാക്കിസ്ഥാനൊട് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ കൂടുതലായി പാക്കിസ്ഥാന്‍ സേനവിന്യാസം നടത്തിയ സാഹചര്യത്തില്‍ കൂടിയാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്.
സമാനമായി സൈന്യത്തിന്റെയും സേനാംഗങ്ങളുടെയും പേരില്‍ സാമൂഹ്യമധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെയും സൈന്യം നിയമ നടപടി സ്വീകരിയ്‌ക്കും. ഇതിന്റെ മുന്നോടിയായി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത് അവസാനിപ്പിയ്‌ക്കണം എന്ന് സേന ആവശ്യപ്പെട്ടു. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് ട്വിറ്ററിലോ ഇന്‍സ്റ്റാഗ്രാമിലോ ഒരു അക്കൗണ്ടും ഇല്ലെന്ന് സൈന്യം വ്യക്തമാക്കി.