ഭീകര സംഘടനകളെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഇന്ത്യ. 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ഇന്ത്യയും രാജ്യാന്തര സമൂഹവും ഭീകരസംഘടനകളുടെ കാര്യത്തില്‍ പാക്കിസ്ഥാനുമേല്‍ ആവര്‍ത്തിച്ച് സമ്മര്‍ദ്ദം ചെലുത്തുകയാണ്. 'നയാ (പുതിയ) പാക്കിസ്ഥാന്‍' ആകണമെങ്കില്‍ ഭീകര സംഘടനകള്‍ക്കെതിരെ 'നയാ (പുതിയ) നടപടി' സ്വീകരിക്കണമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
പുതിയ ചിന്തയുള്ള പുതിയ പാക്കിസ്ഥാനാണെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ പുതിയ നടപടി എടുത്തുവേണം അതു പ്രകടിപ്പിക്കാന്‍. പുതിയ പാക്കിസ്ഥാനാണ് ഇതെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്‌താവന നടത്തിയിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് രവീഷിന്റെ പ്രസ്‌താവന.