വാശിയേറിയ പ്രചാരണത്തിനു സമാപനം കുറിച്ച് പാലായില്‍ മുന്നണികളുടെ കലാശക്കൊട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രചാരണ സമാപന പരിപാടി പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ആരംഭിച്ചത്. ടൗണ്‍ ഹാള്‍ വരെയായിരുന്നു പരിപാടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ പ്രചാരണത്തിന്റെ കലാശക്കൊട്ടും ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ചു. ളാലം പാലം വരെയായിരുന്നു പരിപാടികള്‍. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫിലെ വിവിധ കക്ഷി നേതാക്കളും കലാശക്കൊട്ടിലും സമാപന സമ്മേളനത്തിലും പങ്കെടുത്തു.
എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രചാരണ പരിപാടികളുടെ സമാപനം കടപ്പാട്ടൂര്‍ ക്ഷേത്രത്തിനു സമീപത്തുവച്ച് ആരംഭിച്ച് പാലാ ടൗണില്‍ അവസാനിച്ചു. അടുത്ത രണ്ട് ദിനം മണ്ഡലത്തില്‍ നിശ്ശബ്ദ പ്രചാരണം മാത്രമെ ഉണ്ടാകു. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. ശനിയാഴ്ച വൈകിട്ടു വരെ പരസ്യ പ്രചാരണം നടത്താമെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാല്‍ പ്രചാരണം വേണ്ടെന്ന് മൂന്നു മുന്നണികളും തീരുമാനിക്കുകയായിരുന്നു.