എല്‍ഡിഎഫ് ഘടകക്ഷികളെല്ലാം മുന്നണിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എന്‍സിപി എല്ഡിഎഫില്തന്നെയാണ്. മാണി സി.കാപ്പന് പ്രത്യേക പാര്‍ട്ടി ഉണ്ടാക്കിയാണു യുഡിഎഫിലേക്ക് പോയത്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പാലായില്‍ എല്‍ഡിഎഫിന് ജയം ഉറപ്പാണ്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒറ്റയ്ക്കാണു പാലായില്‍ ജയിച്ചത്. അന്ന് എതിര്‍ത്ത പാര്‍ട്ടി കൂടി എല്‍ഡിഎഫിന് ഒപ്പമുണ്ട്. അതിനാല്‍ ജയിക്കുമെന്നു പറയാന്‍ വേറെ ഒന്നും ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു