• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫിലാഡൽഫിയയിൽ ഭക്തിസാന്ദ്രമായ -ഓശാനപെരുന്നാൾ

ജോസ് മാളേയ്ക്കൽ ഫിലാഡൽഫിയ: യേശു തന്റെ പരസ്യജീവിതത്തിനു വിരാമം കുറിച്ചുകൊണ്ട് നടത്തിയ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓർമ്മപുതുക്കി മാർച്ച് 25 ഞായറാഴ്ച ലോകമെമ്പാടുമുള്ള

കസ്തവർക്കൊപ്പം ഫിലാഡൽഫിയ സെ. തോമസ് സീറോമലബാർ ഫൊറോനാപള്ളിയും ഓശാനത്തിരുനാൾ ആചരിച്ചു. കഴുതപ്പുറത്തെന്തി വിനയാന്വിതനായി വിജയശ്രീലാളിതനായ രാജാവിനെപ്പോലെ അനുയായികളുടെ ഓശാനഗീതങ്ങളും, വരവേല്പ്പുകളും, ഒലിവു മരക്കൊമ്പുകൾ വീശിയുള്ള ജയ് വിളികളും ഏറ്റുവാങ്ങിയുള്ള ജറൂസലം പട്ടണപ്രവേശനം യേശുവിന്റെ 33 വർഷത്തെ പരസ്യജീവിതത്തിനു അന്ത്യം കുറിക്കുകയും, വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറക്കുകയും ചെയ്തു. വീശാല ഫിലാഡൽഫിയാ റീജിയണിലെ വിവിധ ഇൻഡ്യൻ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാനത്തിരുനാൾ ഭക്തിപുരസരം ആചരിക്കപ്പെട്ടു. ഫിലാഡൽഫിയ സീറോമലബാർ ഫൊറോനാപള്ളിയിലും ആശീർവദിച്ച കുരുത്തോലകൾ കൈകളിലേന്തി ഓശാനഗീതങ്ങൾ ഈണത്തിൽ പാടി ഇടവകജനങ്ങൾ ഭക്തിനിർഭരമായി ഓശാനത്തിരുനാൾ ആചരിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതരമണിക്കു വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പിൽ, സെ. ജോൺ ന്യ മാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ, റെന്നി കട്ടേൽ, ഹെർഷി മിഷൻ ഡയറക്ടർ റവ. ഫാ. ഡിജോ തോമസ് കോയിക്കര എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ഓശാന ശുശ്രൂഷയിലൂം, ദിവ്യബലിയിലും ഇടവകയിലെ 450 ൽ പരം കുടുംബങ്ങൾ പങ്കെടുത്തു. ആശീർവദിച്ചുനൽകിയ കുരുത്തോലകൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, “വാതിലുകളെ തുറക്കുവിൻ' എന്നുൽഘോഷിച്ചുകൊണ്ടു പ്രധാന ദേവാലയകവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനും കാർമ്മികർക്കൊപ്പം കൈക്കാരന്മാരായ റോഷിൻ പ്ലാമൂട്ടിൽ, ജോസ് തോമസ്, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

കിസ്തനാഥന്റെ പീഡാസഹനവും, കുരിശുമരണവും, മഹത്വപൂർണമായ ഉത്ഥാനവും അനുസ്മരിക്കുന്ന പീഡാനുഭവവാർ തിരുക്കർമ്മങ്ങൾക്കു ഇതോടെ തുടക്കം കുറിച്ചു.

 

 

 

 

 

 

ഫോട്ടോ: ജോസ് തോമസ്

 

 

Top