അമേരിക്കന്‍ മലയാളികള്‍ അറിയാതെ പോകരുത്, പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി അവശേഷിക്കുന്നത് 21 ദിവസങ്ങള്‍ മാത്രം. അതിനുശേഷം ഒരുപക്ഷെ നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാം.
മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലാണ് ഇതിന് സാധ്യതയുള്ളത്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച് 31ആണ്.
മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷം 11.44 ലക്ഷം പാന്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ നിര്‍ജീവമാക്കിയത്. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. നിലവില്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ക്ക് പാന്‍ ഉപയോഗിക്കുന്നുണ്ട്. നാട്ടില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനുമൊക്കെ പാന്‍ ആവശ്യമാണ്.