അന്തരിച്ച ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറുടെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. പരീക്കറുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്.
പനാജിയിലെ കലാ അക്കാദമിയിലെത്തിയാണ് പരീക്കര്‍ക്ക് മോദി അന്ത്യോപചാരം അര്‍പ്പിച്ചത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്, ടെക്സ്റ്റൈല്‍സ് വകുപ്പുമന്ത്രി സ്മൃതി ഇറാനി, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊതു ദര്‍ശനത്തിനു ശേഷം പനജിയിലെ മിരാമര്‍ ബീച്ചിലാണ് പരീക്കറുടെ മൃതദേഹം സംസ്കരിച്ചത്.
പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്നാണ് പരീക്കര്‍ അന്തരിച്ചത്. നാലുവട്ടം ഗോവ മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍, പ്രതിരോധമന്ത്രിപദവും വഹിച്ചിട്ടുണ്ട്.