പട്ടാമ്ബി: മംഗലാപുരം - ചെന്നൈ മെയിലിന്റെ ബോഗികള്‍ ഓടിക്കൊണ്ടിരിക്കെ ഇളകി മാറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ട്രെയിന്‍ പട്ടാമ്ബി സ്‌റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി യാത്ര തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്.
ബി2, ബി3 എ.സി. കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്. ബോഗികള്‍ വേര്‍പെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിന്‍ മുന്നോട്ടുപോയി. വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്.
സ്‌റ്റേഷനില്‍ നിന്നായതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നുവെന്നത് വലിയ അപകടം ഒഴിവാകാന്‍ കാരണമായി. ബോഗികള്‍ വിട്ടുപോയ വിവരം അധികൃതര്‍ ലോക്കോ പൈലറ്റിനെ അറിയിക്കുകയും തുടര്‍ന്ന് ഷണ്ടിങ്ങിനായി തിരികെ എത്തിക്കുകയും ചെയ്തു.