റാന്നി സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപകനും ദീര്‍ഘകാലം ഐ.പി.സി. പാസ്റ്ററും സുവിശേഷ പ്രാസംഗീകനുമായ റാന്നി ഇറ്റിച്ചുവട് പാസ്റ്റര്‍ കെ.ഐ. കോരുത് (87) ഏപ്രില്‍ 23വ്യാഴാഴ്‌ച ഡാലസില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.
ദീഘകാലം കരിയംപ്ലാവ് ബ്രെത്‌റന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു .1967ല്‍ അമേരിക്കയിലെത്തി ഉപരിപഠനത്തിനു ശേഷം . 1973ല്‍ മടങ്ങി പോയി റാനിയില്‍ സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു മുന്‍പാണു വീണ്ടും അമേരിക്കയില്‍ എത്തിയത് . നോര്‍ത്ത് ഡാലസ് ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു.
ഭാര്യ സാറാമ്മ കോരുത് (റാന്നി കാര്‍മ്മല്‍ ഭവന്‍).
മക്കള്‍: മോളി ഐപ്പ്,ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കള്‍:പാസ്റ്റര്‍ ബാബു ഐപ്പ്; ബെല്‍സി കോരുത്, ഡെയ്‌സി കോരുത്, ജിജി കോരുത്.
മെമ്മോറിയല്‍ സര്‍വീസ് ഏപ്രില്‍ 25 ശനിയാഴ്‌ച
നോര്‍ത്ത് ഡാളസ് ചര്‍ച്ച ഓഫ് ഗോഡ് റിച്ചാര്‍ഡ്‌സണ്‍
സംസ്‌കാര ശുശ്രുഷ ഏപ്രില്‍ 27 തിങ്കളാഴ്‌ച 2 3
റ്റ്രെന്റിന്‍ ജാക്‌സണ്‍ മോറോ ഫ്യൂണറല്‍ ഹോം, അല്ലന്‍
(എല്ലാ സര്‍വീസുകളും കൗണ്ടി, സി ഡി സി ഗൈഡ് ലൈന്‍സിനു വിധേയമായി)
വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു ഐപ്പ് 2147636693