രാജന്‍ മാത്യു ഡാലസ്
ഇന്ത്യന്‍ ഭരണഘടനാ വാഗ്‌ദാനം ചെയ്യുന്നതും ഭാരതീയര്‍ പരിപാവനമായി കാത്തുസൂക്ഷിക്കുന്നതുമായ മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കു നേരെ ഭീഷിണിയുയര്‍ത്തുകയും വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതറി ജനഹൃദയങ്ങളില്‍ മുറിവേല്‌പിക്കുകയും ചെയ്യുന്ന ബി ജെ പിക്കു തടയിടുന്നതിനു കെല്‌പുള്ള ഏക ദേശീയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്ന് കേരള നിയമസഭ പ്രതിപക്ഷ നേതാവും മുന്‍ കെ പി സി സി അധ്യക്ഷനുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇടതുപക്ഷപാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെടുകയും, പ്രാദേശിക പാര്‍ട്ടികള്‍ ഛന്നഭിന്നമായി ദുര്‍ബലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ജനത വീണ്ടും പ്രതീക്ഷ അര്‍പ്പിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയിലാണെന്നും, ഇതിന്റെ ശക്തമായ പ്രതിഫലനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദൃശ്യമായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു .
ഗാര്‍ലണ്ടിലെ കേരള അസോസിയേഷന്‍ ഹാളില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗികയായിരുന്നു ചെന്നിത്തല. കേരളത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നും പോളിംഗ് ശതമാനം വര്‍ധിച്ചത് യു ഡി ഫിന് മികച്ച വിജയം നല്‍കുമെന്നും രമേശ് പറഞ്ഞു. കൊലപാതകകള്‍ക്കും അക്രമ രാഷ്‌ടീയത്തിനും നേതൃത്വം നല്‍കുന്ന സി പി എം കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയാണെന്നും ലോകസഭാതിരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതോടെ സി പി എമ്മിന്റെ കഥ കഴിയുമെന്നും രമേശ് പറഞ്ഞു . ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂട്യൂബിന്‍റ്റെയും ഫേസ്‌ബുക്കിന്റേയും സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. സമ്മേളനത്തില്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു.