വാഷിംഗ്ടണ്‍ ഡി.സി വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് അലക്സാണ്ടര്‍ കുര്യന്റെ മാതാവ് പെണ്ണമ്മ കുര്യന് (97) ഏപ്രില്‍ ആറാം തീയതി ഫ്ളോറിഡയിലെ റ്റാമ്പായില്‍ നിര്യാതയായി. പരേതനായ പള്ളിപ്പാട്ട് കടയ്ക്കല്‍ കോശി കുര്യന്റെ ഭാര്യാണ് പരേത.
മറ്റു മക്കള്‍: സാറാമ്മ ജോര്‍ജ് (ഡാളസ്), കുര്യന് കോശി (ഫ്ളോറിഡ), ലില്ലി കുര്യന് (ഡാളസ്), മേഴ്സി കോശി (റ്റാമ്പാ, ഫ്ളോറിഡ), തമ്പി കുര്യന് (മസാച്യുസെറ്റ്സ്).
1996ല്‍ അമേരിക്കയിലെത്തിയ പെണ്ണമ്മ കുര്യന് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. പൊതുദര്‍ശനവും, മെമ്മോറിയല്‍ സര്‍വീസും ഫ്ളോറിഡയില്‍ വച്ചും, സംസ്കാരം കേരളത്തില്വച്ചുമാണ്. ഏപ്രില്‍ 10ന് ബുധനാഴ്ച വൈകിട്ട് 6 മുതല്‍ സെന്റ് മാര്‍ക്കസ് ചര്‍ച്ച് 11029 ഡേവിസ് റോഡ്, റ്റാമ്പാ (ഫ്ളോറിഡ) 22637ല്‍ വച്ചു പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. അലക്സാണ്ടര്‍ കുര്യന് (410 794 6034, 202 495 9628).