അമേരിക്ക ചാരവിമാനങ്ങള്‍ ഉപയോഗിച്ചു ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നീരിക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പെന്റഗണ്‍ തളളി.
ഇന്ത്യയുടെആദ്യ എസാറ്റ് മിസൈല്‍ പരീക്ഷണത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നതായി യുഎസ് വ്യക്തമാക്കി. ഇന്ത്യയ്‌ക്കു സമീപമുള്ള ദ്വീപായ ഡീഗോ ഗാര്‍സിയയില്‍ നിന്നു ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗത്തേക്ക് തിരിച്ച യുഎസ് വിമാനം ആര്‍സി135 (ഡടഅഎ ഞഇ135ട 624128 ഇഒഅഛട45) ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിഷന്‍ ട്രാക്ക് ചെയ്‌തതെന്നായിരുന്നു റിപ്പോര്‍ട്ട്.
സൈനിക വ്യോമനീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്‌റ്റ് സ്‌പോട്‌സ് നടത്തിയ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു. ഇന്ത്യയുമായി യുഎസിന് പരസ്‌പര സഹകരണവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുന്ന ശക്തമായ ബന്ധമാണ് ഉളളതെന്നു യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണല്‍ ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ് ബേണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രങ്ങളുടെ പരമാധികാരം, സ്വതന്ത്രവും ന്യായവുമായ വ്യാപാരം, അന്തരാഷ്ട്ര നിയമങ്ങളുടെ പാലനം എന്നീ കാര്യങ്ങളില്‍ പരസ്‌പര ധാരണയോടെയാണ് ഇരുരാജ്യങ്ങളും നിലനില്‍ക്കുന്നത്.യുഎസ് എയ്‌ര്‍ഫോഴ്‌സ് സപേസ് കമാന്റ് കമാന്റര്‍ ലഫ്. ജനറല്‍ ഡേവിസ് തോംസണ്‍ വ്യക്തമാക്കി.